മൂവാറ്റുപുഴ: കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം സിബിൾ സാബു ഉദ്ഘാടനം ചെയ്തു. ലൈബ്രറി വനിതാവേദി സെക്രട്ടറി ദിവ്യ സബിൻ അദ്ധ്യക്ഷയായി. കവി ജയകുമാർ ചെങ്ങമനാട് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീനി വേണു, ആനിക്കാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ നിഷിദ ഹാലിദ്, മുൻ പ്രസിഡന്റ് കെ.പി. പരീത്, ആവോലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. അഖിലേഷ്, ലൈബ്രറി സെക്രട്ടറി തിലക് രാജ്, ധ്വനി എക്സിക്യുട്ടീവ് അംഗം എം.ടി. രാജീവ് എന്നിവർ സംസാരിച്ചു. കേരള സംസ്ഥാന കബഡി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റഫീഅ പർവ്വീനിനെയും, എൽ.എസ്.എസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഹന്ന രഞ്ജിത്തിനേയും ആദരിച്ചു. കായിക മത്സരങ്ങളും കലാമത്സരങ്ങളും സാംസ്കാരിക ഘോഷയാത്രയും നടന്നു. ഗാനമേളയോടെ ഓണാഘോഷം സമാപിച്ചു.