kpms
അയ്യൻകാളി ജയന്തിയോടനുബന്ധിച്ച് കെ.പി.എം.എസ് ആലുവ യൂണിയൻ സംഘടിപ്പിച്ച റാലി

ആലുവ: അയ്യൻകാളി ജയന്തിയോടനുബന്ധിച്ച് കെ.പി.എം.എസ് ആലുവ യൂണിയന്റെ നേതൃത്വത്തിൽ റാലിയും സമ്മേളനവും സംഘടിപ്പിച്ചു. താളമേളങ്ങളും മുത്തുകുടയും യൂണിഫോം ധാരികളായ സ്ത്രീകളും പുരുഷന്മാരുമെല്ലാം റാലിയെ ആകർഷകമാക്കി. ബൈപ്പാസ് കവലയിൽ നിന്നാരംഭിച്ച റാലി അദ്വൈതാശ്രമം ഗ്രൗണ്ടിൽ സമാപിച്ചു. സമാപന സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.സി. കുമാരൻ അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ എം.ഒ. ജോൺ, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ എന്നിവർ മുഖ്യസന്ദേശം നൽകി. ടി.എ. വേണു, കെ.എസ്. സദാനന്ദൻ, കെ.എസ്. അനു എന്നിവർ സംസാരിച്ചു.