
കളമശ്ശേരി: ഏലൂർ മഹൽ ജമാഅത്ത് നൂറുൽ ഹുദാ മദ്രസയുടെ നേതൃത്വത്തിൽ നടന്ന നബിദിന റാലിക്ക് ബാലഗോകുലത്തിന്റെയും ബി.ജെ.പി.യുടെയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. പാട്ടുപുരയ്ക്കൽ നടന്ന പരിപാടിയിൽ എൻ.ഡി.എ. വൈസ് ചെയർമാൻ എ.എൻ. രാധാകൃഷ്ണൻ മധുരപലഹാരം നൽകി. ബി.ജെ.പി. ഏലൂർ വെസ്റ്റ് ഏരിയാ പ്രസിഡന്റ് വി.വി. പ്രകാശൻ, എസ്.സി. മോർച്ച ജില്ലാ പ്രസിഡന്റ് എബിൻ രാജ്, മണ്ഡലം സെക്രട്ടറിമാരായ ഡെസ്മ സുനിൽ, വി.എൻ. വാസുദേവൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിപിൻ രാജ്, ഏരിയാ വൈസ് പ്രസിഡന്റ് ടി.പി. രാമദാസ്, ബാലഗോകുലം ഭാരവാഹി ഗോപകുമാരി തുടങ്ങിയവർ പങ്കെടുത്തു.