പെരുമ്പാവൂർ: ഇന്ദിരാ പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റ് ഇരിങ്ങോൾ യൂണിറ്റിന്റെയും മുത്തൂറ്റ് ഫിനാൻസിന്റെ സ്നേഹാശ്രയ പദ്ധതിയുടെയും നേതൃത്വത്തിൽ ഇരിങ്ങോൾ ഗവ. വി.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് സ്നേഹാശ്രയയുടെ ആരോഗ്യ സർവേയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഇന്ദിരാ പ്രിയദർശിനി ട്രസ്റ്റ് പ്രസിഡന്റ് വിജീഷ് വിദ്യാധരൻ അദ്ധ്യക്ഷനായ യോഗത്തിൽ മുനിസിപ്പൽ കൗൺസിലർ അനിത പ്രകാശ്, എസ്.എം.സി ചെയർമാൻ എൽദോസ് വീണമാലി,
മുഹമ്മദ് അഫ്സൽ, ബിജു ഗോപാലൻ, പ്രകാശ് എന്നിവർ സംസാരിച്ചു.