drama

പെരുമ്പാവൂർ: 'കലാകാരന്മാർക്ക് ഒരു കൈത്താങ്ങ്' എന്ന ലക്ഷ്യത്തോടെ പെരുമ്പാവൂർ സരിഗ സംഘടിപ്പിക്കുന്ന 33-ാമത് സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം 9 മുതൽ 20 വരെ പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ അരങ്ങേറും. 9ന് 'അങ്ങാടി കുരുവികൾ', 10ന് 'വാർത്ത', 11ന് 'താഴ്‌വാരം', 12ന് 'ആനന്ദഭൈരവി ', 13ന് 'ഭഗത് സിംഗ് പുലിമട പി.ഒ., കൊല്ലം', 14ന് 'നവജാതശിശു വയസ് 84', 15ന് 'വംശം', 16ന് 'കാലം പറക്കണ്, 17ന് 'ഗാന്ധി', 18ന് 'ആകാശത്തൊരു കടൽ, 19ന് 'സുകുമാരി', 20ന് 'കാലം കഥപറയുന്നു' എന്നീ നാടകങ്ങളാണ് നാടകോത്സവത്തിൽ പങ്കെടുക്കുന്നത്. ദിവസവും വൈകിട്ട് 6.30ന് നാടകം പ്രദർശിപ്പിക്കും.