മൂവാറ്റുപുഴ: ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മൂവാറ്റുപുഴ നഗരത്തിൽ വർണാഭമായ ഘോഷയാത്ര നടക്കും. മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന ജയന്തി ഘോഷയാത്ര പി.ഒ ജംഗ്ഷൻ, കച്ചേരിത്താഴം, നെഹ്റു പാർക്ക് ചുറ്റി ടൗൺഹാളിൽ സമാപിക്കും. തുടർന്ന് സാംസ്കാരിക സമ്മേളനം ആരംഭിക്കും