kpms
മൂവാറ്റുപുഴയിൽ അയ്യങ്കാളി ജയന്തി അവിട്ടാഘോഷത്തേടനുബന്ധിച്ച് നടന്ന റാലി

മൂവാറ്റുപുഴ: കെ.പി.എം.എസിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ മഹാത്മാ അയ്യങ്കാളി ജയന്തി അവിട്ടാഘോഷം സംഘടിപ്പിച്ചു. റാലിക്ക്ശേഷം നടന്ന അയ്യങ്കാളി അനുസ്മരണ സമ്മേളനം മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എം.പി. തങ്കപ്പൻ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ പി.പി. എൽദോസ് അനുസ്മരണ പ്രഭാഷണം നടത്തി. സംഘാടക സമിതി ജനറൽ കൺവീനർ പി. ശശി, കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയംഗം സി.എസ്. മനോഹരൻ, ആർ. രാകേഷ് തുടങ്ങിയവർ പ്രസംഗിച്ചു.