leela

കോതമംഗലം: പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിക്കാൻ ശ്രമിച്ച വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു. കണ്ണാടിക്കോട് ചാമക്കാട്ട് ശിവന്റെ ഭാര്യ ലീല (56)യാണ് കുടമുണ്ട പുഴയിൽ മുങ്ങി മരിച്ചത്. ഇന്നലെ വൈകുന്നേരം നെല്ലിമറ്റം കണ്ണാടിക്കോടാണ് സംഭവം.

മകളുടെ മകൻ അദ്വൈത് (11) ആണ് ആദ്യം ഒഴുക്കിൽപ്പെട്ടത്. അദ്വൈതിനെ പിന്നാലെ പിന്നാലെ പുഴയിൽ ചാടിയ ലീല മരക്കൊമ്പിൽ പിടിപ്പിച്ച് സുരക്ഷിതനാക്കി. ഇതിനു പിന്നാലെ ലീല ഒഴുക്കിൽപ്പെട്ടു പോവുകയായിരുന്നു. അര കിലോമീറ്ററോളം താഴെ നിന്നാണ് ലീലയെ നാട്ടുകാർ കരയ്‌ക്കെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബഹളം കേട്ടെത്തിയ സമീപവാസിയായ പത്താം ക്ലാസ്സുകാരൻ മുഹമ്മദ് ഫയാസ് അദ്വൈതിനെ കരയ്‌ക്കെത്തിച്ചു.

ലിലയുടെ മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മക്കൾ: ആര്യമോൾ, ആതിരമോൾ, അഭിജിത്ത്. മരുമകൻ: അനീഷ്.