മുളക്കുളം: എസ്.എൻ.ഡി.പി യോഗം മുളക്കുളം വടക്കേക്കരശാഖയിൽ ഗുരുദേവ ജയന്തി ആഘോഷങ്ങൾ ഇന്ന് നടക്കും.
ഇന്നലെ വാഹന വിളംബര ഘോഷയാത്ര നടന്നു. ഇന്ന് രാവിലെ ഗുരു പൂജയും തുടർന്ന് 9.30ന് മുളക്കുളം പള്ളിപ്പടിയിൽ നിന്ന് ഘോഷയാത്രയും നടക്കും. ഉച്ചയ്ക്ക് പിറന്നാൾ സദ്യയും വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം കലാപരിപാടികളും നടക്കും. ജയന്തി ആഘോഷങ്ങൾക്ക് ശാഖ മാനേജിംഗ് കമ്മിറ്റി, വനിതാ സംഘം, യൂത്ത് മൂവ്മെന്റ്, എസ്.എൻ.പി.സി, രവിഭാര പാഠശാല, കുടുംബയോഗം ഭാരവാഹികൾ നേതൃത്വം നൽകും.