കൊച്ചി: എസ്.എൻ.ഡി.പി യോഗം പാമ്പാക്കുട കിഴുമുറി ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി ആഘോഷം സംഘടിപ്പിക്കും. രാവിലെ 9ന് ഗുരുപൂജയും ശേഷം പതാക ഉയർത്തലും ചതയദിനാഘോഷ യാത്രയുമുണ്ടാകും.
തുടർന്നു നടക്കുന്ന സമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.കെ. തമ്പി അദ്ധ്യക്ഷനാകും. എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ മുഖ്യ പ്രഭാഷണം നടത്തും.
എം.കെ. ഷാജു, സി.എ. സന്തോഷ്, പി.എൻ. പ്രഭ, എ.കെ. അനിൽ കുമാർ, ശ്രീകാന്ത് നന്ദനൻ, ദിനേഷ് കെ. കുമാർ എന്നിവർ സംസാരിക്കും.