
വൈപ്പിൻ: ഓണക്കച്ചവടത്തിന്റെ മറവിൽ തുടർച്ചയായി 15 മണിക്കൂറിലധികം സമയം പണിയെടുക്കേണ്ടി വന്ന സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ യൂണിയൻ ഇടപ്പെട്ട് കടയിൽ നിന്ന് മോചിപ്പിച്ചു. നായരമ്പലം വിശാൽമാർട്ട് എന്ന സ്ഥാപനത്തിലെ ദിവസവേതനക്കാരായ തൊഴിലാളികളെയാണ് അർദ്ധരാത്രിയിൽ ഷോപ്പ്‌സ് ആൻഡ് കൊമേഴ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) പ്രവർത്തകരെത്തി ഞാറക്കൽ പൊലീസിനെ വരുത്തി മോചിപ്പിച്ചത്. ദിവസവേതനക്കാരായ തൊഴിലാളികളെ കൊണ്ട് ഇടവേളകൾ ഇല്ലാതെ 15 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിപ്പിച്ച ഉടമയ്ക്കെതിരെ എറണാകുളം ജില്ല ലേബർ ഓഫീസർക്ക് യൂണിയൻസെക്രട്ടറി അഡ്വ. ഡെനിസൺ കോമത്ത് പരാതി നൽകി.