union-aluva
ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമത്തിന്റെ സഹകരണത്തോടെ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിച്ച ജയന്തി മഹാഘോഷയാത്ര ആശ്രമകവാടത്തിൽ യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബുവിന് പീതപതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, അൻവർ സാദത്ത് എം.എൽ.എ, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ എന്നിവർ സമീപം

ആലുവ:ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷത്തിന്റെ ഭാഗമായി ആലുവ അദ്വൈതാശ്രമത്തിന്റെ സഹകരണത്തോടെ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിച്ച ജയന്തി മഹാഘോഷയാത്ര ആലുവ നഗരത്തെ പീതസാഗരമാക്കി.

അദ്വൈതാശ്രമ കവാടത്തിൽ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബുവിന് പീതപതാക കൈമാറി ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, അൻവർ സാദത്ത് എം.എൽ.എ എന്നിവരും ഘോഷയാത്രയുടെ ഭാഗമായി. തുടർന്ന് താളമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര ആരംഭിച്ചു. നഗരം ചുറ്റി തിരികെ അദ്വൈതാശ്രമത്തിന് മുമ്പിൽ ഘോഷയാത്ര സമാപിച്ചു.

ചെണ്ടമേളം, ബാൻഡ് സെറ്റ്, തെയ്യം, മറ്റ് നാടൻ കലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ, മലബാർ കലാരൂപങ്ങൾ തുടങ്ങിയവ ഘോഷയാത്രക്ക് മിഴിവേകി. മുത്തുക്കുടകളും യൂണിഫോംധാരികളായ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമെല്ലാം ഘോഷയാത്രയെ ആകർഷകമാക്കി. യൂണിയൻ പരിധിയിലെ 61 ശാഖകളിലെയും പ്രവർത്തകർ പ്രത്യേകം ബാനറുകൾക്ക് കീഴിലായാണ് അണിനിരന്നത്.

യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, പി.പി. സനകൻ, ടി.എസ്. അരുൺ, കൗൺസിലർമാരായ കെ.കെ. മോഹനൻ, സജീവൻ ഇടച്ചിറ, സുനിൽഘോഷ്, ടി.എസ്. ചന്ദ്രൻ, രൂപേഷ് മാധവൻ, അനിൽകുമാർ, ടി.എസ്. സിജുകുമാർ, വനിതാ സംഘം പ്രസിഡന്റ് ലതാ ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിന്ദു രതീഷ്, യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി അമ്പാടി ചെങ്ങമനാട്, യൂണിയൻ പ്രസിഡന്റ് നിബിൻ നൊച്ചിമ, സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം, ടി.കെ. രാജപ്പൻ, ജഗൽകുമാർ എന്നിവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.

ജയന്തിയാഘോഷങ്ങളുടെ സമാപനം സെപ്തംബർ 14ന് രാവിലെ പത്തിന് ആലുവ എസ്.എൻ.ഡി.പി സ്‌കൂളിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.