satheesan
പറവൂരിൽ അയ്യൻകാളി ജയന്തിയോടനുബന്ധിച്ചുള്ള അവിട്ടാഘോഷം പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: അയ്യങ്കാളി ജയന്തിയോടനുബന്ധിച്ചുള്ള അവിട്ടാഘോഷം നവോത്ഥാന മൂല്യങ്ങൾക്ക് കരുത്തേകുമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ പറഞ്ഞു. കെ.പി.എം.എസ് പറവൂർ യൂണിയൻ സംഘടിപ്പിച്ച ജയന്തി സമ്മേളനം മുനിസിപ്പൽ മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് വി.സി. തമ്പി അദ്ധ്യക്ഷനായി. മുനിസിപ്പൽ പാർലമെന്ററി പാർട്ടി ലീഡർ ടി.വി. നിഥിൻ, സംസ്ഥാന വൈസ് പ്രസിഡന്റ് രമ പ്രതാപൻ, യൂണിയൻ സെക്രട്ടറി സുരേഷ് താന്നിപ്പാടം, അസി. സെക്രട്ടറി ബിന്ദു ഷിബു എന്നിവർ പ്രസംഗിച്ചു.