
പള്ളുരുത്തി: തറേഭാഗം എസ്.എൻ.ഡി.പി. ശാഖയിൽ ജയന്തി ആഘോഷങ്ങൾ പ്രസിഡന്റ് ടി.ബി. സുനിൽ പതാക ഉയർത്തി. നൂറോളം സമുദായാംഗങ്ങൾ പങ്കെടുത്ത ചതയംദിനഘോഷയാത്രയും നടന്നു. ഇതോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം കൊച്ചി എം.എൽ.എ കെ.ജെ. മാക്സി ഉദ്ഘാടനം ചെയ്തു. ഷൈൻ കൂട്ടുങ്കൽ,കെ.ജി.ലോറൻസ്, സി. പി.കിഷോർ, കൗൺസിലർ സോണി കെ.ഫ്രാൻസിസ്, സി.എം. പൊന്നൻ, എ.കെ. അനൂപ് കുമാർ, ശ്യാം പ്രസാദ്, എം.ആർ. ബിജു സി.എം. മിനി ബിജു തുടങ്ങിയവർ സംസാരിച്ചു. വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.