പറവൂർ: വടക്കേക്കര ഹിന്ദുമത ധർമ്മപരിപാലന സഭയുടെ നേതൃത്വത്തിൽ ശ്രീനാരായണ ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജയന്തിദിന സമ്മേളനത്തിൽ മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജ് അസി. പ്രൊഫ. കെ.എസ്. കൃഷ്ണകുമാർ പ്രഭാഷണം നടത്തി. എച്ച്.എം.ഡി.പി സഭാ പ്രസിഡന്റ് കെ.വി. അനന്തൻ അദ്ധ്യക്ഷനായി. സഭാ സെക്രട്ടറി കെ.എസ്. ബാലസുബ്രഹ്മണ്യം, മാല്യങ്കര എസ്.എൻ.എം കോളേജ് പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത, ആഘോഷ കമ്മിറ്റി കൺവീനർ സി.ജി. ജയറാം എന്നിവർ സംസാരിച്ചു. ഗുരുദേവൻ പ്രതിഷ്ഠാകർമ്മം നിർവഹിച്ച മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിലും ക്ഷേത്രാങ്കണത്തിലെ ഗുരുദേവ മണ്ഡപത്തിൽ വിശേഷാൽപൂജ നടന്നു. സഭാ പ്രസിഡന്റ് കെ.വി. അനന്തൻ പീതപതാക ഉയർത്തി. ജയന്തിദിന ഘോഷയാത്രയിൽ നിരവധിപേർ പങ്കെടുത്തു.