കോതമംഗലം: എസ്.എൻ.ഡി.പി യോഗം കോതമംഗലം ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരു ജയന്തി വിപുലമായി ആഘോഷിച്ചു. വിവിധ മത്സരങ്ങൾ, ഘോഷയാത്ര, ചതയദിന സമ്മേളനം, കലാപരിപാടികൾ എന്നിവ നടന്നു. സമ്മേളനം യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്. ഷിനിൽകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഒ.ജി. സോമൻ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ ബോർഡ് അംഗം സജീവ് പാറക്കൽ സന്ദേശം നൽകി. വിദ്യാഭ്യാസ അവാർഡ് വിതരണം ഡോ. വിജയൻ നങ്ങേലിൽ നിർവഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് എം.കെ. സുരേഷ്, എം.ജി. ഗോപി, വി.കെ. രത്തൻ, ടി.കെ. ശശിധരൻ, ടി.ജി. ബൈജു, മായ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി വി.കെ. കൃഷ്ണൻ സ്വാഗതവും കൺവീനർ പി.കെ. അരുൺ നന്ദിയും പറഞ്ഞു. പിറന്നാൾ സദ്യയോടെ ആഘോഷങ്ങൾ സമാപിച്ചു.