sndp
എസ് എൻ ഡി പി മുളവൂർ ശാഖയുടെ ഗുരുദേവ ജയന്തി ഘോഷയാത്രയ്ക്ക് മുളവൂർ പൗരസമിതിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം ഫാ. ജോബി പുളിഞ്ചിൽ മധുര പലഹാരം നൽകി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: മതസൗഹാർദ്ദത്തിന്റെ സന്ദേശമുയർത്തി ശ്രീ നാരായണ ഗുരുദേവ ജയന്തി ഘോഷയാത്രക്ക് സ്വീകരണം ഒരുക്കി മുളവൂർ പൗരസമിതി. എസ്.എൻ.ഡി.പി മുളവൂർ ശാഖ കമ്മിറ്റി നടത്തിയ ഘോഷയാത്രയ്ക്കാണ് മുളവൂർ പൗരസമിതിയുടെ നേതൃത്വത്തിൽ പൊന്നിരിക്കപ്പറമ്പിൽ മധുര പലഹാരങ്ങൾ നൽകി സ്വീകരിച്ചത്. മുളവൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി ചർച്ച് വികാരി ഫാ. ജോബി പുളിഞ്ചിൽ ഉദ്ഘാടനം ചെയ്തു. പി.വി. റോയി അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ഇ.എം. ഷാജി മുഖ്യ പ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി മുളവൂർ ശാഖ പ്രസിഡന്റ് കെ.എ രാജൻ, ഡോ. വിജയലക്ഷ്മി, ടി.കെ. അലിയാർ, എം.കെ. ഇബ്രാഹിം, ടി.എം. സാദിഖ്, ടി.കെ. ജോയി, മാദ്ധ്യമ പ്രവർത്തകൻ കെ.എം. ഫൈസൽ എന്നിവർ പങ്കെടുത്തു.