കാലടി: ശ്രീനാരായണ ഗുരുദേവ ജയന്തി ദിനത്തിൽ എസ്.എൻ.ഡി.പി യോഗം ശാഖകളുടെ നേതൃത്വത്തിൽ കാലടിയും പരിസര പ്രദേശങ്ങളും പീത പതാകളാൽ നിറഞ്ഞു.
മലയാറ്റൂർ ഈസ്റ്റ് 1793 -ാം നമ്പർ ശാഖയിൽ ഘോഷയാത്ര, കലാ മത്സരങ്ങൾ എന്നിവ നടന്നു. ജയന്തി സമ്മേളനത്തിൽ പ്രസിഡന്റ് എം.പി. വിനയകുമാർ അദ്ധ്യക്ഷനായി. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോയ് അവോക്കാരൻ മുഖ്യാതിഥിയായി.
മലയാറ്റൂർ വെസ്റ്റ് 1729-ാം നമ്പർ ശാഖയിൽ ഗുരു പൂജയ്ക്ക് ശേഷം കുട്ടികളും വനിതകളും ഉൾപ്പെടെയുള്ളവരുടെ കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. കുന്നത്തുനാട് യൂണിയൻ കൗൺസിലർ ബിജു വിശ്വനാഥൻ ജയന്തി പരിപാടിയിൽ പങ്കെടുത്തു. സെക്രട്ടറി എം.കെ. ഗിരീഷ് നേതൃത്വം നൽകി.
നീലീശ്വരം ഈസ്റ്റ് 858 -ാം നമ്പർ ശാഖയിൽ ജയന്തി ഘോഷയാത്ര, ആദരിയ്ക്കൽ, സമ്മാനദാനം എന്നിവ സംഘടിപ്പിച്ചു. ജയന്തി ദിന സമ്മേളനം കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എൻ. സോമൻ അദ്ധ്യക്ഷനായി. സെക്രട്ടറി ടി.ആർ. ബാബു നേതൃത്വം നൽകി.
മഞ്ഞപ്ര സൗത്ത് 878 -ാം നമ്പർ ശാഖയിൽ രാവിലെ മുതൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രസിഡന്റ് പി.എ. സത്യൻ മറ്റു ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
കാലടി 855 -ാം നമ്പർ ശാഖ സംഘടിപ്പിച്ച ജയന്തി സമ്മേളനം കെ.കെ. കർണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ. ഷൈജു അദ്ധ്യക്ഷനായി. ശാഖാ യോഗം വൈസ് പ്രസിഡന്റ് എൻ.പി. ചന്ദ്രൻ ഗുരു സന്ദേശം നൽകി. സെക്രട്ടറി സുകുമാരൻ ജയന്തി ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.
പാറപ്പുറം 1759 -ാം നമ്പർ ശാഖയിൽ ഘോഷയാത്രയും ജയന്തി സമ്മേളനവും നടന്നു. പ്രസിഡന്റ് ടി.എസ്. മോഹനൻ അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലർ ടി.എസ്. ജയൻ ഉദ്ഘാടനം ചെയ്തു.
ഇല്ലിത്തോട് 3209-ാം നമ്പർ ശാഖാ യോഗത്തിൽ പ്രസിഡന്റ് ശശികുമാർ, വൈസ് പ്രസിഡന്റ് ഹരിഹരൻ എന്നിവരുടെ നേതൃത്വത്തിൽ ജയന്തി ഘോഷയാത്ര സംഘടിപ്പിച്ചു.