
കൊച്ചി: വനിതാ ശിശു വികസന ഓഫീസിന്റെ സഹകരണത്തോടെ ജില്ലാ സാക്ഷരതാ മിഷൻ സംഘടിപ്പിക്കുന്ന സാക്ഷരതാദിനാചരണം ഇന്ന് രാവിലെ 10 ന് കാക്കനാട് ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ വനിതാ ശിശുവികസന ഓഫീസർ ജെബിൻ ലോലിത സെയ്ൻ സാക്ഷരതാദിന സന്ദേശം നൽകും. ഹയർ സെക്കൻഡറി തുല്യതാ ക്ലാസുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം.ജെ. ജോമി നിർവഹിക്കും. വിവിധ കലാപരിപാടികൾ ഉണ്ടാകും.