കാലടി: ശ്രീശങ്കരാ സ്കൂൾ ഒഫ് ഡാൻസ് ഒരുക്കിയ ശ്രീനാരായണ ഗുരുദേവനെക്കുറിച്ചുള്ള മെഗാ നാട്യഭാഷ്യം കാണികൾക്ക് നവ്യാനുഭവമായി. ഗുരുദേവ ദർശനം ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് 17 രംഗങ്ങളിലായുള്ള നൃത്താവിഷ്കാരം കാലടി നാസ് ഓഡിറ്റോറിയത്തിൽ അരങ്ങേറിയത്. 23 നർത്തകിമാരും 10 പിന്നണി കലാകാരന്മാരും പങ്കെടുത്തു. ആതിര രാമകൃഷ്ണനാണ് ഗുരുവിനെ വേദിയിൽ അവതരിപ്പിച്ചത്. രചന, സംവിധാനം ഡോ. സി.പി. ഉണ്ണിക്കൃഷ്ണനും, നൃത്ത ഏകോപനം സുധാ പീതാംബരനും നിർവഹിച്ചു. തൃശൂർ ഗോപിയാണ് സംഗീത സംവിധാനം. ശ്രീകുമാർ ഊരകം ആലാപനവും പ്രൊഫ. പി. വി. പീതാംബരൻ ആശയ ആവിഷ്കാരവും നടത്തി. കലാമണ്ഡലം മോഹനതുളസി ദൃശ്യാവിഷ്കാരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കെ.എൻ. ബാൽ, പരിമളാ ദേവി എന്നിവർ മുഖ്യാതിഥികളായി. കെ.ടി. സലിം അദ്ധ്യക്ഷനായി. സ്വാമിനി ജ്യോതിർമയി ഭാരതി, കെ.കെ. കർണൻ, എൻ.പി. ജോർജ്, ഡോ. പി.വി. ജയരാജ്, ചാന്ദിനി ജയരാജ്, എ.ആർ. അനിൽകുമാർ, റോജി എം. ജോൺ എം.എൽ.എ, ഡോ. സി.പി. ഉണ്ണിക്കൃഷ്ണൻ എന്നിവരെ ആചാര്യ പുരസ്കാരം നൽകി ആദരിച്ചു. പരിശീലകരായ അനില ജോഷി, എൻ.എസ്. പ്രതിഭ എന്നിവരെയും ആദരിച്ചു