
കൊച്ചി: കുമ്പളങ്ങി സൗത്ത് ശ്രീനാരായണ ധർമ്മപ്രബോധിനി സഭയുടെ ഗുരുദേവ ജയന്തി ആഘോഷം ഇന്നലെ ഗുരുവരമഠത്തിൽ നടന്നു. സഭാ രക്ഷാധികാരി അഡ്വ.എൻ.എൻ.സുഗുണപാലൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അംഗങ്ങളെ ആദരിച്ചു. വിദ്യാഭ്യാസ അവാർഡുകൾ അഡ്വ.എൻ.എൻ.സുഗുണപാലനും സ്കോളർഷിപ്പുകൾ സഭാ പ്രസിഡന്റ് എം.എസ്.സജീവനും വിതരണം ചെയ്തു. വനിതാസംഘം പ്രസിഡന്റ് ലിവി വാസവൻ സംസാരിച്ചു. ടി.എസ്.ശശികുമാർ, എച്ച്.മണിലാൽ തുടങ്ങിയവർ പങ്കെടുത്തു. സഭാ സെക്രട്ടറി ടി.എസ്.സുമേഷ് സ്വാഗതവും ജോ.സെക്രട്ടറി വി.വി.സുധീർ നന്ദിയും പറഞ്ഞു. ഗുരുവര മഠത്തിൽ ശ്രീനാരായണ ഗുരുദേവൻ നടത്തിയ മിശ്രഭോജനത്തെക്കുറിച്ച് അരുൺ ചിറയത്ത് സംവിധാനം ചെയ്ത മിശ്രഭോജനം എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം കേരളകൗമുദി ബ്യൂറോ ചീഫ് ടി.കെ.സുനിൽകുമാർ നിർവഹിച്ചു. ഗുരുപൂജാസദ്യ സൗമിത്രൻ തന്ത്രി ഉദ്ഘാടനം ചെയ്തു.