കോലഞ്ചേരി: കോലഞ്ചേരി മേഖലയിലെ വിവിധ ശാഖകളിൽ ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ഘോഷയാത്രയും സമ്മേളനവും നടന്നു. തിരുവാണിയൂർ, കിളികുളം, കടയിരുപ്പ്, തമ്മാനിമറ്റം ശാഖകളിൽ നടന്ന സമ്മേളനം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ടി.എൻ. സദാശിവൻ ഉദ്ഘാടനം ചെയ്തു.
കൈതക്കാട് ശാഖയിൽ ബെന്നി ബഹനാൻ ജയന്തിദിന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.പി. ബാജി അദ്ധ്യക്ഷനായി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ബിജു വിശ്വനാഥൻ ജയന്തിദിന സന്ദേശം നൽകി. അനില അജു ആരക്കുന്നം മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ഒ.വി. രവീന്ദ്രൻ, ബ്ളോക്ക് പഞ്ചായത്ത് അംഗം ശ്രീജ അശോകൻ, എ.എൻ. ഗംഗാധരൻ, എം.കെ. തമ്പി, അതുൽ മോഹൻ, രാജി രാജേഷ്, ടി.പി. തമ്പി, അനില ഷാജി, വിഷ്ണുപ്രിയ എന്നിവർ സംസാരിച്ചു
തിരുവാണിയൂരിൽ ശാഖ പ്രസിഡന്റ് കെ.എൻ. മോഹനൻ അദ്ധ്യക്ഷനായി. സെക്രട്ടറി ടി.ആർ. മനോഹരൻ, വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രൻ, പി.എസ്. അയ്യപ്പൻകുട്ടി, കെ.എൻ. മനോഹരൻ, സുഭദ്ര രാമകൃഷ്ണൻ, ബിന്ദു മനോഹരൻ, കെ.എൻ. ആകാശ്, എം.കെ. സാംബശിവൻ എന്നിവർ സംസാരിച്ചു.
കിളികുളത്ത് പ്രസിഡന്റ് എ.കെ. സുരേന്ദ്രൻ അദ്ധ്യക്ഷനായി. വലമ്പൂർ ശാഖ പ്രസിഡന്റ് സന്തോഷ് പണ്ടിരിക്കോട്ടിൽ മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗം വി. ജോയിക്കുട്ടി, കെ.വി. എൽദോ, എം.ആർ. ജയരാജ്, പി.ആർ. സജീവ്, അഡ്വ. ആർ. സജീവ്, എ. സുബ്രഹ്മണ്യൻ, ജി. മനോജ്, പി.എം. ശിവൻ, എ.എസ് അഭിനന്ദ്, ഹരൻ മനോജ്, സജീന സതീഷ്, ഷിജി സലീം എന്നിവർ സംസാരിച്ചു.
കടയിരുപ്പിൽ പ്രസിഡന്റ് എൻ.എൻ. മോഹനൻ അദ്ധ്യക്ഷനായി. പ്രിയ അനിൽകുമാർ ജയന്തിദിന സന്ദേശം നൽകി. സെക്രട്ടറി എം.ആർ. ശിവരാജൻ, എൻ.എൻ. രാജൻ, എൻ.സി. കൃഷ്ണൻ, ആശ ജയകുമാർ, സിന്ധു രാജീവ്, അരുൺ തമ്പി, സി.ആർ. അജു, കെ.എസ്. ബിജു എന്നിവർ സംസാരിച്ചു.
കക്കാട് മാമല ശാഖയിൽ ചതയദിന ഘോഷയാത്ര നടന്നു. യൂണിയൻ പ്രതിനിധി ആനന്ദ് ഓമനക്കുട്ടൻ ചതയദിന സന്ദേശം നൽകി. ഘോഷയാത്രയ്ക്ക് പ്രസിഡന്റ് കെ.വി. സുധൻ, സെക്രട്ടറി കെ.പി. അശോകൻ എന്നിവർ നേതൃത്വം നൽകി.
തമ്മാനിമറ്റത്ത് പ്രസിഡന്റ് എൻ.കെ. ശശി അദ്ധ്യക്ഷനായി. സെക്രട്ടറി രാജൻ ചിറ്റേത്ത്, ഷൈജ റെജി, ബിന്ദു ജയൻ, ശാന്തി വിജയൻ, റെജി രാജൻ, കെ.കെ. ബിജു, സുബി സന്തോഷ്, പി.ആർ. റിനു, അമ്പിളി സതീഷ്, അജിത വിനോദ്, ഇ.കെ. ശിവൻ എന്നിവർ സംസാരിച്ചു.