ആലുവ: സത്യം വിളിച്ച് പറയുന്നതിന്റെ പേരിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കല്ലെറിയുന്നത് അവസാനിപ്പിക്കണമെന്ന് എൻ.ഡി.എ സംസ്ഥാന വൈസ് ചെയർമാൻ എ.എൻ. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
ഒ.ബി.സി മോർച്ച എറണാകുളം നോർത്ത് ജില്ലാ കമ്മിറ്റി ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് സോമശേഖരൻ കല്ലിങ്കൽ അദ്ധ്യക്ഷനായി. ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ് മുഖ്യപ്രഭാഷണം നടത്തി. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. പി.ജി. രഞ്ജിത്ത്, എം.എൻ. ഗോപി, ബാബു കരിയാട്, വി.ഡി. രാജൻ, ഷാജി മൂത്തേടൻ, എം.എം. ഉല്ലാസ് കുമാർ, എ. സെന്തിൽ കുമാർ, രൂപേഷ് പൊയ്യാട്ട്, സി.ഡി. പ്രസാദ്, കെ.ആർ. റെജി തുടങ്ങിയവർ പ്രസംഗിച്ചു.