പള്ളുരുത്തി: ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ ജയന്തിദിനത്തിൽ ടി.യു. രവീന്ദ്രൻ പതാക ഉയർത്തി. ദീപം വത്സൻ അദ്ധ്യക്ഷനായി. പി.കെ. രജിത്കുമാർ, വി.എസ്. റോയ് , വി.എസ്. രാജീവൻ, പി.എസ്. സുമാരൻ, എൻ.ഡി. കലജൻ , റോജൻ തുടങ്ങിയവർ സംസാരിച്ചു. രംഭാ ബോസ്, ഉഷാ രവീന്ദ്രൻ, ലളിതാ രാജൻ തുടങ്ങിയവർ ഗുരുദേവ കീർത്തനങ്ങൾ ആലപിച്ചു. അന്നദാനവുമുണ്ടായിരുന്നു.