പിറവം: എസ്.എൻ.ഡി.പി യോഗം പിറവം ശാഖയുടെ നേതൃത്വത്തിൽ ചതയദിന ഘോഷയാത്രയും അന്നദാനവും നടത്തി. ഗുരുപൂജയോടെ ശാഖ അങ്കണത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ടൗൺ ചുറ്റി കുട്ടികളുടെ പാർക്കിൽ സമാപിച്ചു.
പിറവം പട്ടണത്തെ പീതവർണാഭമാക്കിയ ഘോഷയാത്രക്ക് വാദ്യമേളങ്ങൾ അകമ്പടിയേകി.
ഘോഷയാത്രയ്ക്ക് ശാഖാപ്രസിഡന്റ് കെ.കെ. രാജു, വൈസ് പ്രസിഡന്റ് രാജീവൻ, സെക്രട്ടറി സി.കെ. പ്രസാദ്, എം.എൻ. അപ്പുക്കുട്ടൻ, സി.എസ്. ജയദേവൻ എന്നിവർ നേതൃത്വം നൽകി. ശാഖാ കമ്മിറ്റി അംഗങ്ങൾ, വനിതാ സംഘം ഭാരവാഹികൾ, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ എന്നിവർ അണിനിരന്നു. സമാപന സമ്മേളനത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് എൻഡോവ്മെന്റ് നൽകി ആദരിച്ചു. സദ്യയും,പിറവം ടൗണിൽ പായസ വിതരണവും നടത്തി.