
കളമശേരി: സി.ഐ.എസ്.എഫിന് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. മൂന്ന് ശതമാനം പലിശയിൽ 15 ലക്ഷം രൂപ വായ്പ ലഭിക്കും. തിരിച്ചടവ് കാലാവധി അഞ്ചു വർഷം. അപേക്ഷകൾ ഓൺലൈൻ ആയി നൽകാനും 15 ദിവസം കൊണ്ട് പണം അക്കൗണ്ടിൽ വരാനും സൗകര്യമൊരുക്കി. ചികിത്സാ ആവശ്യത്തിന് രണ്ടു ശതമാനം പലിശ നിരക്കിൽ വായ്പ ലഭിക്കും. വായ്പയ്ക്കും സ്കോളർഷിപ്പിനുമായി 100 കോടി രൂപ വകയിരുത്തി. ചികിത്സാച്ചെലവുകൾ തിരിച്ചുകിട്ടും. 80 ശതമാനത്തിൽ അധികം മാർക്കുള്ള മക്കൾക്ക് സ്കോളർഷിപ്പ്, വിരമിക്കുന്ന അംഗങ്ങൾക്ക് 1.25 ലക്ഷം രൂപ റിസ്ക് സേവിംഗ്ഫണ്ടിൽ നിന്ന് നൽകാനും തീരുമാനമായി. നിലവിൽ 1,60,000 അംഗങ്ങളാണ് സി.ഐ.എസ്.എ ഫിലുള്ളതെന്ന് ഡി. ഐ. ജി അജയ് ദഹിയ അറിയിച്ചു.