കൊച്ചി: തൈക്കൂടം സൗത്ത് റെസിഡന്റ്‌സ് അസോസിയേഷന്റെ (ടി.എസ്.ആർ.എ) നേതൃത്വത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെ സഹായത്തോടെ സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഇതോടനുബന്ധിച്ചു ചേർന്ന സമ്മേളനം കൗൺസിലർ മേഴ്‌സി ജോർജ് ഉദ്ഘാടനം ചെയ്തു.
ടി.എസ്.ആർ.എ പ്രസിഡന്റ് സേവ്യർ.പി. ആന്റണി അദ്ധ്യക്ഷനായി. മുത്തൂറ്റ് ഫിനാൻസ് മാനേജർ ദർശൻ ജോർജ്, ക്രിസ്തീയസംഘം പ്രസിഡന്റ് ജോസി ആയത്തുപറമ്പിൽ, ടി.എസ്.ആർ.എ സെക്രട്ടറി എം.എസ്. ജയമോഹൻ, ഉണ്ണിക്കൃഷ്ണൻ, കെ.ഡി. പീതാംബരൻ, ജെറി ഫ്രാൻസിസ് പരവര, ജോസഫ് വേവുകാട്ട് എന്നിവർ സംസാരിച്ചു.