കൊച്ചി: പൊന്നുരുന്നി പള്ളിപ്പടി ജുമാ മസ്ജിദിനുസമീപം എം.പി ഫണ്ടിൽ ഉൾപ്പെടുത്തി സ്ഥാപിച്ച ഹൈമാസ്റ്റ്ലൈറ്റ് ഹൈബി ഈഡൻ എം.പി സ്വിച്ച്‌ഓൺ ചെയ്തു. കൗൺസിലർ ജോജി കുറിക്കോട് അദ്ധ്യക്ഷനായി. കെ. കുഞ്ഞുമുഹമ്മദ് മൗലവി, സക്കീർ തമ്മനം, എ.കെ. ഉമ്മർ, പി.എ. ജമാൽ, ഷൈജു കേളന്തറ, പി.വി. അനിൽകുമാർ, ജർജസ് വി. ജേക്കബ്, സാജൻ കല്ലൂരാൻ, അരുൺ ചൂളയ്ക്കൽ, ഒ.എ. അഷറഫ്, അജു ബാവക്കാട് എന്നിവർ സംസാരിച്ചു.