കൊച്ചി: ഇ.എം.എസ് സാംസ്‌കാരിക പഠനകേന്ദ്രം സംഘടിപ്പിക്കുന്ന അഖില കേരള പ്രൊഫഷണൽ നാടകമത്സരം 15 മുതൽ 20വരെ തോന്ന്യകാവ് എൻ.എസ്.എസ് ഹാളിൽ നടക്കും. 15ന് വൈകിട്ട് 5.30ന് നടൻ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കായംകുളം പീപ്പിൾസിന്റെ അങ്ങാടിക്കുരുവികൾ നാടകം അരങ്ങേറും. ദിവസവും വൈകിട്ട് 6.30നാണ് നാടകം.