മുളന്തുരുത്തി: തുരുത്തിക്കര അയൽക്കൂട്ടം ഓണാഘോഷ സമിതി വാർഷികവും ഓണാഘോഷവും തുരുത്തിക്കര അയൽക്കൂട്ടം നഗറിൽ സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ ഉദ്ഘാടനം ചെയ്തു. അയൽക്കൂട്ടം ഓണാഘോഷ സമിതി പ്രസിഡൻ്റ് എം.ആർ. വിജയൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് മെമ്പർ ലിജോ ജോർജ്, ടി.കെ. മോഹനൻ, പി.എ. തങ്കച്ചൻ, കെ.സി. അയ്യപ്പൻ , കെ.വൈ. ജോൺസൺ, ജയേഷ് തോട്ടത്തിൽ എന്നിവർ സംസാരിച്ചു. കലാ - കായിക മത്സരങ്ങൾ, കൈകൊട്ടിക്കളി, സഹായനിധി വിതരണം, (ജി. രാമചന്ദ്രൻ, വി.പി. ജോൺ വെള്ളൂർ) അവാർഡ് ദാനം, ഡാൻസ് നൈറ്റ്, മിമിക്സ് ബാലെ, ഗാനസന്ധ്യ എന്നിവയും നടന്നു.