കൊച്ചി: കിൻഫ്ര പാർക്കിൽ ഓർഗാനിക് ഉത്പന്നങ്ങൾ, നാടൻ ഭക്ഷ്യോത്പന്നങ്ങൾ തുടങ്ങിയവ തയ്യാറാക്കുന്ന കോട്ട് വെഞ്ചേഴ്‌സിന്റെ റൂട്‌സ് ടു റൂട്‌സ് വില്പനകേന്ദ്രം കളമശേരി എച്ച്.എം.ടി ജംഗ്ഷനിൽ സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ് ഉദ്ഘാടനം ചെയ്തു.

മില്ലറ്റുകൾ, വിത്തുകൾ എന്നിവ അധിഷ്ഠിതമായ ഉത്പന്നങ്ങൾ, മാങ്ങാത്തെര, ഇടിയിറച്ചി, തേൻ, നെല്ലിക്ക, കാന്താരി, മറയൂർ ശർക്കര, കാപ്പിപ്പൊടി, വിത്തുകൾ, മസാലകൾ, മൾട്ടി മില്ലറ്റ്‌സ് ഉത്പന്നങ്ങൾ, നാടൻ വിഭവങ്ങൾ എന്നിവ ലഭിക്കുമെന്ന് കോട്ട് വെഞ്ച്വേഴ്‌സ് മാനേജിംഗ് ഡയറക്ടർ നിബി കൊട്ടാരം പറഞ്ഞു.