
കൊച്ചി: നാളെ മുതൽ തായ്ലാൻഡിലെ ബാങ്കോക്കിൽ നടക്കുന്ന ജോൺ തോംസൺ ഫെല്ലോഷിപ്പ് ലോക അദ്ധ്യപക സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്ന് പൊന്നുരുന്നി സി.കെ.സി ഹൈസ്കൂൾ കായികാദ്ധ്യാപിക പാൻസി ഫ്രാൻസിസ് പങ്കെടുക്കും. ഇന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധിയാണ്. ഇടക്കൊച്ചി തറേപ്പറമ്പിൽ ജോസ് മനോജിന്റെ ഭാര്യയും ഫോർട്ട് കൊച്ചി ഈരവേലിൽ ഇ.എ. ഫ്രാൻസിസിന്റെയും എൽസബത്തിന്റെയും മകളുമാണ്. കെ.പി.എസ്.ടി.എ എറണാകുളം വിദ്യഭ്യാസ ജില്ലാ പ്രസിഡന്റായ പാൻസി ഓൾ ഇന്ത്യ പ്രൈമറി ടീച്ചേഴ്സ് ഫെഡറേഷന്റെ പ്രതിനിധിയായാണ് പങ്കെടുക്കുന്നത്. ബാങ്കോക്കിൽ നടത്തിയ പരിശീലനത്തിൽ പങ്കെടുത്തവരിൽ നിന്നാണ് പ്രതിനിധിയെ തിരഞ്ഞെടുത്തത്.