കോതമംഗലം: കോതമംഗലത്ത് നവീകരിച്ച മുനിസിപ്പൽ മാർക്കറ്റ് സമുച്ചയം ഇന്ന് ഉച്ചയ്ക്ക് 3ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വാർഷീക പദ്ധതിയിൽപ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ചാണ് മാർക്കറ്റ് നവീകരണം നടപ്പാക്കിയത്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇവിടെ നവീകരണം നടക്കുന്നത്. കോതമംഗലം ടൗണിൽ നിരീക്ഷണത്തിനായി മുനിസിപ്പാലിറ്റി സ്ഥാപിച്ച സി.സി ടി.വി ക്യാമറകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. 38 ലക്ഷം രൂപ ചെലവഴിച്ചാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ. അദ്ധ്യക്ഷനാകും.