house
പി.എം.എ.വൈ.ജി. പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ നിർവഹിക്കുന്നു

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം.എ.വൈ.ജി പദ്ധതി പ്രകാരം വടാട്ടുപാറയിൽ നിർമ്മിച്ച രണ്ട് വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. പ്രസിഡന്റ് പി.എ.എം. ബഷീർ താക്കോൽദാനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അദ്ധ്യക്ഷനായി. ഡയാന നോബി, സൽമ പരീത്, ജോമി തെക്കേക്കര, ജയിംസ് കോറമ്പേൽ, ആനീസ് ഫ്രാൻസിസ്, ജോഷി പൊട്ടക്കൽ, രേഖ രാജു, ബിൻസി മോഹൻ, ഷൈജു പോൾ, കെ.ഐ. ജോൺസൺ, പി.വി.വർഗീസ്, സാബു ജോസ്, ജോബി കാരാഞ്ചേരി, സി.എം.യൂസഫ്, പി.ബി. ബിജു തുടങ്ങിയവർ പങ്കെടുത്തു.