ven-goor
സേവാഭാരതി അങ്കമാലി വേങ്ങൂരിൽ നിർമ്മിക്കുന്ന ഭവനസമുച്ചയത്തിന്റെ ഒന്നാം ഘട്ടം ഹൈക്കോടതി ജസ്റ്റിസ് എൻ.നഗരേഷ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: സേവാഭാരതി അങ്കമാലി വേങ്ങൂരിൽ നിർമ്മിക്കുന്ന "തലചായ്ക്കാനൊരിടം" ഭവനസമുച്ചയത്തിന്റെ ഒന്നാം ഘട്ടം കേരള ഹൈക്കോടതി ജസ്റ്റിസ് എൻ.നഗരേഷ് ഉദ്ഘാടനം ചെയ്തു. സേവാഭാരതി അങ്കമാലി പ്രസിഡന്റ് റിട്ട. മേജർ ഡോ. ജ്യോതിഷ് ആർ. നായർ അദ്ധ്യക്ഷനായി. കൗൺസിലറും ഭൂമിദാതാവുമായ എ.വി. രഘു വേങ്ങൂർ പോസ്റ്റ്‌ ഓഫീസിന് വേണ്ടിയുള്ള മുറിയുടെ താക്കോൽ ദാനം നടത്തി. സേവാഭാരതി എറണാകുളം ജില്ല വൈസ് പ്രസിഡന്റ് അഡ്വ. എൻ. അനിൽകുമാർ, സ്വയംസേവക സംഘം പ്രാന്ത സഹ സേവാപ്രമുഖ് കെ. ഗിരിഷ് കുമാർ, സേവാഭാരതി അങ്കമാലി ജനറൽ സെക്രട്ടറി സി.ആർ. സുധാകരൻ, കെ. കൃഷ്ണൻ നമ്പീശൻ, കെ.എസ്. സുപ്രിയ, കെ.കെ. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.