വൈപ്പിൻ: നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് എറണാകുളം മേഖല സംഘടിപ്പിക്കുന്ന നിയുക്തി മെഗാ ജോബ് ഫെയർ 13ന് രാവിലെ 9 മുതൽ കളമശേരി കുസാറ്റ് ക്യാമ്പസിൽ നടക്കും. തൊഴിൽ മേളയിൽ നൂറിലധികം സ്ഥാപനങ്ങൾ പങ്കെടുക്കും. അയ്യായിരത്തിലധികം ഒഴിവുകളിലേക്ക് നിയമനം നടത്തും. 18 - 50 പ്രായപരിധിയിലുള്ള ഡിപ്ലോമ, ബി.ടെക്, പാരാമെഡിക്കൽ തുടങ്ങിയ യോഗ്യതയുള്ളവർക്ക്‌ www.privatejobs.employment.keralas.gov.in​ -ൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്നതാണ്. ഫോൺ: 0484 2422452, 9037853637.