
വൈറ്റില : എസ്.എൻ.ഡി.പി യോഗം വൈറ്റില ശാഖയുടെ ശ്രീനാരായണഗുരു ജയന്തി ആഘോഷവും വിദ്യാഭ്യാസ അവാർഡ് വിതരണവും കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. മഹാരാജാ ശിവാനന്ദൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.
ശാഖാ പ്രസിഡന്റ് ടി.ജി. സുബ്രമണ്യൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ സുനിത ഡിക്‌സൻ മുതിർന്നവർക്ക് ഓണപ്പുടവയും പെൻഷനും വിതരണവും ചെയ്തു. ടി.പി. അജിത്കുമാർ, പി.വി. പുരുഷോത്തമൻ, അമൽ ജയപ്രകാശ് , എം.കെ. രാജീവ്, മോഹൻദാസ്, സി.എൻ. വിദ്യാനന്ദൻ പ്രസംഗിച്ചു.