വൈപ്പിൻ: വൈപ്പിൻ നിയോജക മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിലെ 6 റോഡുകൾക്കായി 1.81 കോടി രൂപയുടെ ഭരണാനുമതിയായെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. കുഴുപ്പിള്ളി രണ്ടാം വാർഡിൽ തൈക്കാടൻ പള്ളി റോഡിന് 30 ലക്ഷം, ഏഴാം വാർഡിൽ ഊക്കൻസ് റോഡിന് 30 ലക്ഷം, മുളവുകാട് നാലാം വാർഡിലെ തച്ചേരി റസിഡന്റ്സ് റോഡിന് 16.70 ലക്ഷം, എടവനക്കാട് രണ്ടാം വാർഡിൽ കണ്ടത്തിപ്പറമ്പ് റോഡിന് 32.90 ലക്ഷം, മൂന്നാം വാർഡിൽ ഇല്ലത്ത് നികത്ത് റോഡിന് 37.40 ലക്ഷം, 13-ാം വാർഡ് ഒളിപ്പറമ്പിൽ അയ്യപ്പ ക്ഷേത്ര റോഡിന് 33.80 ലക്ഷം എന്നിങ്ങനെയാണ് വിനിയോഗിക്കേണ്ടത്. ഗാർഡൻ എൻജിനിയറിംഗ് വകുപ്പ് എക്‌സി. എൻജിനിയർക്കാണ് നിർമ്മാണ ചുമതല.