മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം ആനിക്കാട് ശാഖ തയ്യാറാക്കിയ കുടുംബപ്രാർത്ഥന പുസ്തകം പ്രകാശനം ചെയ്തു. ശ്രീനാരായണ ഗുരുദേവ ജയന്തി മഹാസമ്മേളനത്തിൽ മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അഡ്വ. ഡീൻ കുര്യാക്കോസ് എം.പിക്ക് കൈമാറിയാണ് പുസ്തകം പ്രകാശനം ചെയ്തത്. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ പി.പി എൽദോസ്, യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ പ്രമോദ് കെ. തമ്പാൻ, അഡ്വ. എൻ. രമേശ്, യൂണിയൻ പഞ്ചായത്ത് അംഗം എം.എസ്. വിൽസൺ, യൂണിയൻ കൗൺസിലർ പി.ആർ. രാജു, ശാഖാ സെക്രട്ടറി വി.എസ്. സുരേഷ്, പ്രസിഡന്റ് എം.എൻ. പരമേശ്വരൻ വൈസ് പ്രസിഡന്റ് എ.കെ. മുരളി, വി.എസ്. അരുൺ, കെ. ബെൽരാജ്, എം.കെ. പ്രസാദ് , വി.ഇ. വാമനൻ, സിന്ധു സാബു, സി.ആർ. ബിജു എന്നിവർ പങ്കെടുത്തു.
.