പനങ്ങാട്: എസ്.എൻ.ഡി.പി യോഗം ഉദയത്തുംവാതിൽ ശാഖയുടെ ശ്രീനാരായണഗുരു ജയന്തി ആഘോഷം സാഹിത്യകാരൻ ഡോ. ഗോപിനാഥ് പനങ്ങാട് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് തൈപ്പറമ്പിൽ ശാരദ സ്മാരക വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.
ശാഖാ പ്രസിഡന്റ് പി.ജി. മണികണ്ഠൻ അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിൽ അംഗം ടി.സി. ഹരിപ്രസാദ് , വനിതാസംഘം വൈസ് പ്രസിഡന്റ് സുഭദ്ര ബാബു,ടി.കെ. മാധവൻ കുടുംബയൂണിറ്റ് കൺവീനർ സി.വി. ഡിവൈൻ, സി കേശവൻ കുടുംബയൂണിറ്റ് കൺവീനർ എം.ആർ. ചന്ദ്രമോഹൻ, ശാഖാ വൈസ് പ്രസിഡന്റ് കെ.ആർ. രതീഷ് എന്നിവർ സംസാരിച്ചു.