പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജിലെ പൂർവവിദ്യാർത്ഥികളുടെ ആഗോള കൂട്ടായ്മയായ സാഗയുടെ നേതൃത്വത്തിൽ നവംബർ 15ന് ഷാർജ സെന്റർ മാളിൽ 'സാഗോത്സവം 2025 "സംഘടിപ്പിക്കും. പരിപാടിയുടെ ബ്രോഷർ പ്രവാസി വ്യവസായിയും സിനിമ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി ദുബായ് അൽ ഗുരൈർ സെന്ററിൽ പ്രകാശനം ചെയ്തു. സാഗോത്സവം ജനറൽ കൺവീനർ സി. ശ്രീജേഷ്, കെ.ജെ. ആന്റണി, സാഗ പ്രസിഡന്റ് അനൂപ് പ്രതാപ്, ജനറൽ സെക്രട്ടറി അനുരാജ് രാജൻ എന്നിവർ സംസാരിച്ചു.