മൂവാറ്റുപുഴ: മുളവൂർ വിജ്ഞാന പോഷണി ഗ്രന്ഥശാലയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഇ.എം. ഷാജി പതാക ഉയർത്തി. തുടർന്ന് കലാ കായിക മത്സരങ്ങൾ നടന്നു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഒ.പി. കുര്യാക്കോസ് അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ഇ.എം. ഷാജി, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി.ജി. പ്രദീപ് കുമാർ, ലൈബ്രറി സെക്രട്ടറി എ.കെ. വിജയൻ, ഒ.എൻ. രമേശ്, ഇ.ജി. അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.