കോലഞ്ചേരി: കുന്നത്തുനാട്ടിലെ 25 പേർക്ക് പട്ടയവും ഒരാൾക്ക് കൈവശ രേഖയും നൽകുന്നതിന് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയിൽ അംഗീകാരമായി. പി.വി. ശ്രീനിജിൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിലാണ് കമ്മിറ്റി നടന്നത്. മഴുവന്നൂർ (7), പുത്തൻകുരിശ് (5), ഐക്കരനാട് (5), വാഴക്കുളം (4), തിരുവാണിയൂർ (3), കുന്നത്തുനാട് (1) കിഴക്കമ്പലം പഞ്ചായത്തിൽ ഒരാൾക്ക് കൈവശ രേഖയും നൽകുന്നതിനുമാണ് യോഗം അംഗീകാരം നൽകിയത്.