kpms
കെ.പി.എം.എസ് കുമ്പളങ്ങി സെൻട്രൽശാഖയുടെ നേതൃത്വത്തിൽ കൊച്ചിൻദേവസ്വം ബോർഡ് അംഗം കെ.കെ.സുരേഷ്ബാബുവിന് സ്വീകരണം നൽകുന്നു

കുമ്പളങ്ങി: കേരള പുലയർ മഹാസഭ കുമ്പളങ്ങി സെൻട്രൽ ശാഖയുടെ നേതൃത്വത്തിൽ അവിട്ടം ദിനാചരണവും ഓണാഘോഷവും സംഘടിപ്പിച്ചു. താലൂക്ക് പ്രസി‌ഡന്റ് പി.സി. മണിയപ്പൻ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡ് അംഗം കെ.കെ. സുരേഷ്ബാബുവിന് സ്വീകരണം നൽകി.

ശാഖാ പ്രസിഡന്റ് കെ.ജി.ദെദീഷ് അദ്ധ്യക്ഷനായി. സെക്രട്ടറി ടി.എസ്. വിപിൻ, സുലോചന അജയഘോഷ്, ലീന ഗോപി, ഓമന ശശി, എ.ആർ. ഗോപി, നിർമല സുബ്രഹ്മണ്യൻ, എ.എ. ശ്രീധരൻ എന്നിവർ സംസാരിച്ചു.