കൊച്ചി: നഗരത്തിൽ നിന്ന് ബൈക്കും ഓട്ടോറിക്ഷയും മോഷ്ടിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ മേലാടൂർ സ്വദേശി ലിൻസൺ (38), എറണാകുളം ചോറ്റാനിക്കര സ്വദേശി ഷഹീർ (35) എന്നിവരാണ് അറസ്റ്റിലായത്. ആഗസ്റ്റിലായിരുന്നു ഇരുമോഷണങ്ങളും. നഗരത്തിലെ ഒരു കാറ്ററിംഗ് സ്ഥാപനത്തിലെ കുക്കായിരുന്നു ലിൻസൺ. ഇവിടുത്തെ തന്നെ ജീവനക്കാരന്റെ ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്. കരുനാഗപ്പള്ളിയിൽ നിന്നാണ് ലിൻസണെ പിടികൂടിയത്. സ്വകാര്യ ബസ് ജീവനക്കാരനായ ഷഹീർ പാലാരിവട്ടം ന്യൂ കളവത്ത് റോഡിലെ ഒരു കമ്പനിയിൽപാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയാണ് മോഷ്ടിച്ചത്. ഇയാളെ എറണാകുളം ബസ് സ്റ്റാൻഡിൽ നിന്ന് അറസ്റ്റ് ചെയ്തു. പാലാരിവട്ടം എസ്.എച്ച്.ഒ കെ.ആർ. രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുകേസുകളിലെ പ്രതികളെ പിടികൂടിയത്.