ആലുവ: പൊലീസ് ഭീകരതക്കെതിരെ കോൺഗ്രസ് ആലുവ ബ്ളോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലുവ, എടത്തല പൊലീസ് സ്റ്റേഷനുകളിലേക്ക് നാളെ മാർച്ച് സംഘടിപ്പിക്കും. നിരപരാധികളെ തല്ലിച്ചതക്കുന്ന പൊലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നാണ് ആവശ്യം. ചൂർണിക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ബ്ളോക്ക് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് പി.എ. മുജീബ് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, മുൻ ബ്ളോക്ക് പ്രസിഡന്റ് തോപ്പിൽ അബു എന്നിവർ സംസാരിച്ചു.