കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിൽ വർഷങ്ങളായി സ്വന്തം ഭൂമിയ്ക്ക് കരമടയ്ക്കാൻ കഴിയാതിരുന്ന 5 കുടുംബങ്ങൾക്ക് ആശ്വാസമായി കരമടക്കാനുള്ള ഉത്തരവെത്തി. കിഴക്കമ്പലം വില്ലേജിലുള്ള ഇവർക്ക് വർഷങ്ങളായ കൈവശം വച്ച് അനുഭവിച്ചിരുന്ന ഭൂമി പോക്കുവരവ് ചെയ്യുവാൻ കഴിയാത്തതിനാൽ കരമടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. അമ്പുനാട് കരയിൽ ബ്ലോക്ക് 25ൽ സർവെ നമ്പർ 54/8 ൽപ്പെട്ട 5 പേരുടെ സ്ഥലമാണ് പോക്കുവരവ് അനുവദിച്ച് ഉത്തരവായത്. 1964 ന് മുമ്പുമുതൽ അപേക്ഷകരുടെ കുടുംബം പൂർവികരായി കൈവശം വച്ച് അനുഭവച്ചിരുന്നതാണ് ഭൂമി. പോക്ക് വരവ് അനുവദിക്കാത്തതിനാൽ വർഷങ്ങളായി കരമടയ്ക്കുവാൻ കഴിയാതെ ബുദ്ധിമുട്ടുന്നത് എം.എൽ.എ താലൂക്ക് വികസന സമിതിയിലടക്കം ഉന്നയിക്കുകയും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടു വരികയും ചെയ്തതോടെയാണ് പ്രശ്നപരിഹാരമായത്.