കോതമംഗലം: ഭർത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ സ്കൂട്ടർ ഹമ്പിൽ കയറിയപ്പോൾ റോഡിലേക്ക് തെറിച്ചുവീണ് മരിച്ചു. കോതമംഗലം കോഴിപ്പിള്ളി പാറേക്കാട്ട് ദേവരാജന്റെ ഭാര്യ സുധയാണ് (60) മരിച്ചത്. കീരമ്പാറ പഞ്ചായത്തിലെ വെളിയേൽച്ചാലിൽവച്ച് ഞായറാഴ്ച വൈകിട്ടാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സുധ ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് മരിച്ചത്. കല്ലൂർക്കാട് മങ്കുത്തേൽ കുടുംബാംഗമാണ്. മകൻ: അജയ്. മരുമകൾ: ശ്രുതി. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പിൽ സംസ്കരിക്കും.