
കൊച്ചി: ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയിൽ, ടൂർ ടൈംസിന് കീഴിൽ ഇന്ത്യയിലെ പൈതൃക നഗരങ്ങൾ സന്ദർശിക്കാനുള്ള അവസരമൊരുക്കുന്നു. ഹംപി, മഹാബലേശ്വർ, ഷിർദി, അജന്ത, എല്ലോറ, ഹൈദരാബാദ് എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രത്യേക ട്രെയിൻ ഒക്ടോബർ രണ്ടിന് പുറപ്പെടും. 11 ദിവസം നീളുന്ന യാത്രയ്ക്ക് ഇന്ത്യൻ റെയിൽവേയുടെ 33 ശതമാനം സബ്‌സിഡി കിഴിച്ച് 29,800 രൂപ മുതലാണ് നിരക്ക്. മധുരൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാവും. സ്ലീപ്പർ ക്ലാസിന് 29,800 രൂപയിൽ ആരംഭിക്കുന്ന പാക്കേജിൽ തേർഡ് എ.സി എ.സിക്ക് 39,100 രൂപ, സെക്കൻഡ് എ.സിക്ക് 45,700 രൂപ, ഫസ്റ്റ് എ.സിക്ക് 50,000 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. കൂടുതൽ വിവരങ്ങൾക്ക് 73058 58585