പെരുമ്പാവൂർ: 30 അടി താഴ്ചയുള്ള ഉപയോഗശൂന്യമായ കിണറ്റിൽ വീണ വൃദ്ധയെ പെരുമ്പാവൂർ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. അല്ലപ്രപന്ത പ്ലാക്കൽ സാറാക്കുട്ടി ജോർജിനെയാണ് (73) ഫയർ ഫോഴ്സ് എത്തി വലയുടെയും കയറിന്റെയും സഹായത്തോടെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്.